Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safe Seed Scheme

Wayanad

സേ​ഫ് വി​തി​ൻ പ​ദ്ധ​തി: ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

വൈ​ത്തി​രി: ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന് വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ​യോ​ടെ കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന പ്ര​സ്ഥാ​ന​മാ​യ ജീ​വ​ന ന​ട​പ്പാ​ക്കു​ന്ന "സേ​ഫ് വി​തി​ൻ: റീ​ക​ണ​ക്ട് വ​യ​നാ​ട് ആ​ൻ​ഡ് വി​ല​ങ്ങാ​ട്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹാ​ർ​ട്ട് ടാ​സ്ക് ഫോ​ഴ്സ് (ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​മ​ർ​ജ​ൻ​സി എ​യ്ഡ് ആ​ൻ​ഡ് റെ​സ്പോ​ണ്‍​സ് ടീം) ​അം​ഗ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ൽ​കി.

സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മേ​പ്പാ​ടി, വൈ​ത്തി​രി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 40 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ​ളി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​സ​മ​യ​ങ്ങ​ളി​ൽ ക​ർ​മ​നി​ര​ത​രാ​കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ​ഗ്ര​മാ​യ അ​റി​വും പ്രാ​യോ​ഗി​ക വൈ​ദ​ഗ്ധ്യ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കാ​രി​ത്താ​സ് ഇ​ന്ത്യ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി സേ​ഫ് വി​തി​ൻ പ​ദ്ധ​തി ല​ക്ഷ്യ​ങ്ങ​ളും ഹാ​ർ​ട്ട് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ദൗ​ത്യ​വും വി​ശ​ദീ​ക​രി​ച്ചു.

പ​രി​ശീ​ല​നം നേ​ടി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് ദു​ര​ന്ത​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള സ​മൂ​ഹ​സൃ​ഷ്ടി​യി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​ഡോ. സ​ണ്ണി, വൈ​ത്തി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഗ്നി-​ര​ക്ഷാ സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ ഇ​ആ​ർ​ടി ട്രെ​യി​ന​ർ ആ​ന​ന്ദ​ൻ പാ​ല​പ്പ​റ്റ, ഷി​ജി ആ​ന്‍റ​ണി എ​ന്നി​വ​ർ ദു​ര​ന്ത​നി​വാ​ര​ണ​വും അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യോ​ഗി​ക സെ​ഷ​നു​ക​ൾ ന​യി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ സ​ഞ്ജു​വും സം​ഘ​വും ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​നം ന​ൽ​കി. ജീ​വ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ഫ്ര​ഡ് വി.​സി. സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കെ. ​ബാ​ബു, സേ​ഫ് വി​തി​ൻ പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ഷ്ലി നെ​ൽ​സ​ണ്‍, ഷീ​ജ ബാ​ബു, എം.​ജെ. ഷൈ​നി, സോ​ഫി ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​യ​നാ​ട് പു​ഞ്ചി​രി​മ​ട്ട​ത്തും കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ടി​ലും ഉ​ണ്ടാ​യ ഉ​രു​ൾ ദു​ര​ന്ത​ത്തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാം​ഘ​ട്ട മാ​ന​വി​ക ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​രി​ത്താ​സ് ഇ​ന്ത്യ സേ​ഫ് വി​തി​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ദു​ര​ന്ത​ബാ​ധി​ത​രു​ടെ മാ​ന​സി​ക പു​ന​രു​ജ്ജീ​വ​നം, സാ​മൂ​ഹി​ക പു​ന​ർ​ബ​ന്ധം, യു​വ​ജ​ന നേ​തൃ​ത്വ വി​ക​സ​നം, സ​മൂ​ഹ അ​ടി​സ്ഥാ​ന ദു​ര​ന്ത​സ​ന്ന​ദ്ധ​ത എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സൈ​ക്കോ​സോ​ഷ്യ​ൽ പി​ന്തു​ണ, കൗ​ണ്‍​സ​ലിം​ഗ്, ക​മ്മ്യൂ​ണി​റ്റി റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ളു​ടെ സ്ഥാ​പ​നം, ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ളു​ടെ ശ​ക്തി​പ്പെ​ടു​ത്ത​ൽ, ടാ​സ്ക് ഫോ​ഴ്സു​ക​ളു​ടെ രൂ​പീ​ക​ര​ണ​വും ശേ​ഷി വി​ക​സ​ന​വും ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു​ണ്ട്.

ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ ദു​ര​ന്ത​സ​ന്ന​ദ്ധ​ത ബോ​ധ​വ​ത്ക​ര​ണം, മു​ൻ​കൂ​ട്ടി​യു​ള്ള അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ളു​ടെ പ്ര​ചാ​ര​ണം, സു​ര​ക്ഷി​ത ഒ​ഴി​പ്പി​ക്ക​ൽ, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ ഏ​കോ​പ​നം, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യും ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള പി​ന്തു​ണ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും.

Latest News

Corehub Up